താമസ രാജസ
ദേവി തീർത്ഥം
Thaamasa Raajasa (Devi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2024 10:34:21.
താമസ രാജസ സാത്വിക ഭാവങ്ങൾ
ചേർന്നലിയും രൂപം(2)
ബ്രാഹ്മിയും ലക്ഷ്മിയും കാളിയും ഒന്നെന്ന
തത്വത്തിൽ പ്രതിരൂപം (2)
കണ്ടേൻ കൺകുളിരേ സുന്ദര ദാരുബിംബമിതിൽ
താമസ രാജസ സാത്വിക ഭാവങ്ങൾ
ചേർന്നലിയും രൂപം

അഖിലർക്കുമഭയമായ് അറവുകാട്ടെഴുന്നള്ളി
അമർന്നൊരു ജനനീ ഭവാനി (2)
ഉയിരാകും ഉടുക്കിന്റെ താളത്തിൽ ഞാൻ നിന്റെ ചരിതമിന്നൊരു വരി പാടി
നീയാകും സംഗീത സമുദ്രത്തിൽ ഞാനൊരു
കേവല ബുദ്ബുദം മാത്രം
താമസ രാജസ സാത്വിക ഭാവങ്ങൾ
ചേർന്നലിയും രൂപം


ഒളികൾ തൻ ഒളിയായി നിറങ്ങൾ തൻ നിറവായി
വിളങ്ങുന്ന കമനീ കല്യാണീ(2)
ഉള്ളിന്റെ ഉണർവിന്റെ തൂവലാൽ ഞാൻ നിന്റെ
മുഖശ്രീ തൻ ലഘു രേഖ എഴുതി
നീയാകും ചിത്ര വിഹായസ്സിൽ ഞാനൊരു
കേവല മുകിൽ ബിന്ദു മാത്രം

താമസ രാജസ സാത്വിക ഭാവങ്ങൾ
ചേർന്നലിയും രൂപം(2)
ബ്രാഹ്മിയും ലക്ഷ്മിയും കാളിയും ഒന്നെന്ന
തത്വത്തിൽ പ്രതിരൂപം (2)
കണ്ടേൻ കൺകുളിരേ സുന്ദര ദാരുബിംബമിതിൽ
താമസ രാജസ സാത്വിക ഭാവങ്ങൾ
ചേർന്നലിയും രൂപം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts