ഹരിഹര നന്ദന
വട്ടിയൂർക്കാവിലയ്യൻ
Harihara nandana (Vattiyoorkkaavilayyan)
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംരാജ്മോഹൻ വെള്ളനാടു്
ഗാനരചനരജനീഷ് ആർ ചന്ദ്രൻ
ഗായകര്‍രവിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2020 08:08:44.
ഹരിഹര നന്ദന സ്വര കമല ങ്ങളിൽ
സ്വയമുണരും.... നാട്
കരമതിലഴകിൻ വര മധു നീർത്തി
തുയിലുണരുന്നു ശ്രീകണ്ഠൻ
തുയിലുണരുന്നു ശ്രീകണ്ഠൻ


വട്ടിയുറഞ്ഞൊരു കാവിൽ നിന്നും
വട്ടിയൂർക്കാവുയരുന്നു
കെട്ടുനിറയ്ക്കാനണയും ഭക്തരിൽ
പാട്ടിൻ പാൽമഴയൊഴുകുന്നു
സുകൃത സുധാരസ വനികകളാകെ
മകര നിലാവിൽ നനയുന്നൂ
മധുര മരന്ദം പകരുന്നൂ.


അരവണയൊഴുകും മനസുകളാകെ
ശരവണ സോദരൻ നിറയുന്നൂ
ശരണപഥങ്ങളിൽ ഹൃദയ തടങ്ങളിൽ
നെയ്ത്തിരിയായവൻ തെളിയുന്നു
വറുതികളാറ്റും നിറകതിരൊളിയാൽ
നിറയുകയാണിന്നെന്നയ്യൻ
നിരുപമ നീരവ ശ്രുതിയയ്യൻ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts