വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ആഭേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 26 2023 04:42:45.
മമ്മിയൂരപ്പൻ ശ്രീ മഹാദേവൻ മനസ്സു വെച്ചാൽ എന്തും നടക്കും... അമ്മയൂരിനേ മഹിമയൂരാക്കും മമ്മിയൂരെന്നു പേരു തിരുത്തും... മുക്കണ്ണുകളാൽ അനുഗ്രഹം പൊഴിക്കും ഹര ശങ്കര ശിവ ശങ്കരദുരിതം കള ശിവനേ ഹരിദാസ്യമോടനിശം മമ വളരാൻ വഴി വരണേ വരണേ മമ ഗുരുമന്ദിര രമണേ മതി വരണേ ഹരണേ മമ ഹരിതൻ മൃദു ചരണേ രതി ശിവനെ ഗുരുവിനും വായുവിനും ഇടം കാട്ടി കൊടുക്കും ഗുരുവായൂരപ്പനേ പ്രതിഷ്ഠിക്കും ഇടത്തരികത്തു കാവിൽ ഭഗവതിയിടം നൽകും ഇടത്തോട്ടു സ്വയം മാറിയിരിക്കും നമ്മൾ മറക്കാതെ മമ്മിയൂരിൽ നമിക്കും [ഹര ശങ്കര] ധനുമാസപിറന്നാളിൽ തിരുവാതിരയ്ക്കു നമ്മൾ കരം കൂപ്പി വലം വെച്ചു വടക്കും... നിറയുന്ന കുംഭത്തിൽ ചതുർദശി നാളിൽ നമ്മൾ ശിവരാത്രി വിളക്കുകൾ കൊളുത്തും ശിവ ഹൃദയമെൻ ഹൃദയത്തിൽ തുടിക്കും ഹര ശങ്കര ശിവ ശങ്കരദുരിതം കള ശിവനേ ഹരിദാസ്യമോടനിശം മമ വളരാൻ വഴി വരണേ വരണേ മമ ഗുരുമന്ദിര രമണേ മതി വരണേ ഹരണേ മമ ഹരിതൻ മൃദു ചരണേ രതി ശിവനെ | |