വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | തിരുവനന്തപുരം കെ ജെ അജിത്ത്കുമാർ |
ഗാനരചന | ആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ |
ഗായകര്‍ | ബി അരുന്ധതി |
രാഗം | മദ്ധ്യമാവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 18 2017 05:43:58.
കൈ തൊഴുന്നു കരപുടങ്ങളിലെൻ കദനസ്വരൂപമാമൊരു കേരഫലവുമായി മുട്ടുകളറുക്കണേ തെറ്റുകൾ പൊറുക്കണേ കാടാമ്പുഴയമ്മയ്ക്കെൻ പൂമഴ (കൈതൊഴുന്നു..) മംഗളമരുളുക മഞ്ജുളാംഗി വരമംഗളമരുളുക ചഞ്ചലാക്ഷി മംഗളമാവുക സുമംഗലകളാക്കുക മംഗളാരതികൾ ഇതു നിനക്കായ് മംഗളാരതികൾ ഇതാ അഹസ്സും തമസ്സും ഉടയാടയാക്കിയ വപുസ്സിനെ ഞാനിതാ കൈതൊഴുന്നേൻ (2) ഉഷസ്സും നഭസ്സും ത്രിസന്ധ്യയും കൂടിയ മഹസ്സിനെ ഞാൻ വണങ്ങിടുന്നേ(2) (മംഗളമരുളുക …) അണ്ഡകടാഹങ്ങളാടിയുലയ്ക്കുമാ ചണ്ഡപ്രവേകിയെ നമിച്ചിടുന്നേ (2) കുണ്ഡിതം മാറ്റിയെൻ ഉൽക്കണ്ഠയാറ്റുന്ന ചാമുണ്ഡിയെ പാരം അടി പണിയുന്നേ (കൈതൊഴുന്നു..) (മംഗളമരുളുക..) | |