കലിയുഗവരദാ
ഭക്തിഗാനങ്ങൾ
Kaliyugavarada (Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ആർ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2023 18:32:06.
കലിയുഗ വരദാ കരിമുഖ സഹജാ
ഹരിഹര സുതനേ ശരണം നീയേ
ഒരു ഗതിയരുളുക ശബരിഗിരീശാ
തിരുവടി മലരിണ ശരണം ശരണം

ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ശ്രീ ശബരീശാ

അചലജ പതിയാം പരമശിവാത്മജാ
അലകടൽ വാനിൽ പ്രിയ സുകുമാരാ
തിരുവേൽ മുരുകൾക്ക് സഹജാതാ
തിരുവടി ശരണം ശ്രീ ശബരീശാ

ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ശ്രീ ശബരീശാ

ഗജമുഖ സോദര ഭൂതഗണാധിപ
നിൻ തിരുരൂപം കാണേണം
കരിമല താണ്ടി പതിനെട്ടു പടികേറി
ശരണം വിളികളിൽ മുഴുകേണം

ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ശ്രീ ശബരീശാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts