വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ആർ വിജയ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 14 2023 06:31:08.
മഞ്ഞപ്പൂന്തുകിൽ ചൂടും അമ്പാടിക്കുഞ്ഞേ നിൻ പൊന്നമ്പല മണിമണ്ഡപം ഏതേതോ ഏതേതോ ഗുരുവായൂരോ എന്റെ മാനസതാരോ ഏതേതോ ഏതെതോ (മഞ്ഞപ്പൂന്തുകിൽ…) ആയർകുല പാൽവെണ്ണയും അംഗനമാർ മനസ്സും ആരോരും അറിയാതെ കവരും തിരുവപുസ്സും കാണേണം കണ്ണിൽ കാണേണം അകമലരിൽ മധു ചൊരിയും ഓടക്കുഴൽ വിളിയും അർജ്ജുനനന്നരുളിയ നിൻ ഗീതാമൃത വചസ്സും കേൾക്കേണം കാതിൽ കേൾക്കേണം (മഞ്ഞപ്പൂന്തുകിൽ…) ഗോവർദ്ധനഗിരി ചൂടും ഗോപാലകപാലന്റെ കോലങ്ങൾ കാണേണം (2) ഗോപികമാർ കാണാതെ ആടകളെ കവരും നിൻ ശീലങ്ങൾ കാണേണം കണ്ണാ ശീലങ്ങൾ കാണേണം (മഞ്ഞപ്പൂന്തുകിൽ…) | |