വേൽകൊണ്ട് വിളയാട്
വരപ്രസാദം
Velkondu Vilayaadu (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍പി ഡി ശരത് ചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:58:32.
വേൽ കൊണ്ട് വിളയാട് വിളയാട് വിളയാട്
കാൽത്തളയും അണിഞ്ഞാട്.. അണിഞ്ഞാട്
വേൽ കൊണ്ട് വിളയാട് കാൽത്തളയും അണിഞ്ഞാട്
മയിൽക്കാവടിയേന്തെന്റെ വേലായുധാ
മാമലൈമുരുഗാ നീലാംബരനേ ബാലാചാര്യനേ ആണ്ടവനേ
(വേൽ കൊണ്ട്..)
ഹര ഹരോ ഹര ജയ ഹരോ ഹര
ശുഭ ഹരോ ഹര ഗുണ ഹരോ ഹര (2)

വ്രതശുദ്ധിയോടെ വേൽ ശക്തിയോടെ
കുടികളിൽ കഠിനമാം ഭിക്ഷയും തേടി (2)
അലയുന്നോരരുമക്കിടാങ്ങളെ പോറ്റുന്ന
ഉൾവിളി മുരുകാ നീ ഉയിർക്കേണമേ (2)
ഹര ഹരോ ഹര ജയ ഹരോ ഹര
ശുഭ ഹരോ ഹര ഗുണ ഹരോ ഹര (2)
(വേൽ കൊണ്ട്..)

മല കണ്ട് സ്വാമികൾ തല മുണ്ഡനം ചെയ്തു
നേരിന്റെ നേർച്ചയാൽ നിർവൃതി നേടി (2)
ആയിരത്തിൻമേൽ അഴകാം എത്തും പൊൻതൃപ്പടികൾ
തൊട്ടും തൊഴുതും ഞാൻ പഴനിയെ തഴുകാം
ഹര ഹരോ ഹര ജയ ഹരോ ഹര
ശുഭ ഹരോ ഹര ഗുണ ഹരോ ഹര (2)
(വേൽ കൊണ്ട്..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts