വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ചന്ദ്രമന നാരായണൻ നമ്പൂതിരി |
ഗാനരചന | സി വി പി നമ്പ്യാതിരി |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ശുദ്ധസാവേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 18 2023 05:08:35.
ആകാശകേശത്തിലമ്പിളി പൂ ചൂടും ആനന്ദ ചിന്മയ രൂപാ ചേവടിയിണകളിൽ കൂവളത്തിലയായി ചേരേണമെൻ തപ്തജന്മം.. ദിക്കുകൾ ദിവ്യാംബരങ്ങളായി മാറ്റിയും നാഗേന്ദ്ര ഹാരമണിഞ്ഞും... അംഗങ്ങളിൽ ഭസ്മമാർന്നും വിളങ്ങും മംഗള ദായകാ ശരണം ഗംഗാധരാ ശിവ ശങ്കരാ ശംഭോ...ശംഭോ...ശംഭോ... ശ്രീ വിശ്വനാഥനായി പാർവ്വതി കാന്തനായി ശ്രിതജന പാലകനായി ദേവകൾ മുനികളും പുരുഷ സൂക്തം ചൊല്ലി വാഴ്ത്തും സദാശിവാ ശരണം... ഗംഗാധരാ ശിവ ശങ്കരാ ശംഭോ...ശംഭോ...ശംഭോ... | |