പ്രപഞ്ച വീണയില്‍
ശിവദം
Prapancha Veenayil (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചന്ദ്രമന നാരായണൻ നമ്പൂതിരി
ഗാനരചനസി വി പി നമ്പ്യാതിരി
ഗായകര്‍രേണുക ഗിരിജന്‍
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2023 05:07:55.
പ്രപഞ്ച വീണയിൽ ആദിമനാദം
പ്രദോഷ സന്ധ്യാ സൂക്തം...
ശിവ സൂക്തം...
പ്രകാശഗോപുര നടയിൽ നിന്നും
പ്രസന്ന സോപാന ഗീതം...
ശിവഗീതം…
ശ്രീ നീലകണ്ഠാ പാഹിമാം
ശ്രീ നീലകണ്ഠാ പാഹിമാം...

സാംബ സദാശിവ മന്ത്രധ്വനികളിൽ
സർവ്വേശ്വരനുടെ തിരുനടനം
ഭസ്മം പൂശിയ ശിവയോഗികളും
നൃത്തം ചെയ്യുന്നൂ...
ഉന്മദ നൃത്തം ചെയ്യുന്നൂ...
ശ്രീ നീലകണ്ഠാ പാഹിമാം
ശ്രീ നീലകണ്ഠാ പാഹിമാം...

ധ്യാനം പൂണ്ട ചിതാകാശങ്ങളിൽ
പ്രണവോജ്ജ്വലമാം തുടിതാളം
പുണ്യാത്മാക്കൾ പഞ്ചാക്ഷരിയാൽ ശിവനേ നമിക്കുന്നൂ...
സർവ്വം ശിവനെന്നറിയുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts