വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ചന്ദ്രമന നാരായണൻ നമ്പൂതിരി |
ഗാനരചന | സി വി പി നമ്പ്യാതിരി |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ഹിന്ദോളം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 18 2023 05:09:06.
പലജന്മമലഞ്ഞു ഞാൻ കൈവല്യമില്ലാതെ ഭവതാപങ്ങളിൽ വലഞ്ഞു ദേവാ തൊഴുകൈയ്യുമായിതാ നിൽപ്പൂ ജ്യോതി സ്വരൂപനായി കൺമുന്നിൽ വിളങ്ങും ഏറ്റുമാനൂരപ്പാ... കനിയുമോ കനിയുമോ കനിയുമോ അഘോരേ മൂർത്തേ കനിയുമോ ഖരമുനി പ്രതിഷ്ഠിച്ച ചൊൽകൊണ്ട മൂർത്തേ നിൻ ചരിതങ്ങൾ ഒഴുകുന്നു ഗംഗ പോലെ തിരിതാനെ തെളിഞ്ഞ നിൻ വാടാവിളക്കെന്നിൽ ചൊരിയുമോ നിത്യമാം ചിത്പ്രകാശം കനിയുമോ കനിയുമോ കനിയുമോ അഘോരേ മൂർത്തേ കനിയുമോ സുകൃതികൾ തന്നുള്ളിൽ ഏഴരപ്പൊന്നാനാ... പുറത്തെഴുന്നള്ളുന്നു നിൻ ദിവ്യ രൂപം ദക്ഷ പ്രജാപതി തൻ ദർപ്പം ശമിപ്പിച്ച യക്ഷ സ്വരൂപാ ഞാൻ നമസ്കരിപ്പൂ... കനിയുമോ കനിയുമോ കനിയുമോ അഘോരേ മൂർത്തേ കനിയുമോ | |