ജംഗമ മുനിയുടെ
ശിവദം
Jangama Muniyude (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചന്ദ്രമന നാരായണൻ നമ്പൂതിരി
ഗാനരചനസി വി പി നമ്പ്യാതിരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവാചസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2023 05:07:38.
ജംഗമ മുനിയുടെ മുന്നിൽ വിളങ്ങിയ
ശങ്കര പാലയ പാലയമാം
തുംഗജടാധര ഇന്ദു കലാധര
ചെങ്ങമനാട്ടപ്പാ പാലയമാം
ചെങ്ങമനാട്ടപ്പാ പാലയമാം

താപത്രയങ്ങളെ വേട്ടയാടുന്നു നിൻ
ആദികിരാത സ്വരൂപം...
കൈവല്യമേകുന്നു ഗൗരി കടാക്ഷം
മധുരം നിവേദിച്ചു തൊഴുതു ധ്യാനിക്കുമ്പോൾ
മറയുന്നു സംസാര ബന്ധം...
ചെങ്ങമനാട്ടപ്പാ പാലയമാം...

നിർമ്മാല്യ ദർശനവും തിങ്കൾ ഭജനവും
നൽകുന്നു നിത്യ സൗഭാഗ്യം
ദേവിയേ വാഴ്ത്തിയാൽ നെടു മാംഗല്യം
നൽത്തിരുവാതിരയാം നിൻ തിരുനാളിലെൻ
ചിത്തത്തിലാനന്ദ മേളം
ചെങ്ങമനാട്ടപ്പാ പാലയമാം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts