ജയ ജയ കേരള
ദേശീയ ഗാനങ്ങൾ
Jaya Jaya Kerala (Desheeya Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജി ദേവരാജന്‍
ഗാനരചനബോധേശ്വരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 16:02:05.
ജയജയ കോമള കേരള ധരണി
ജയജയ മാമക പൂരിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധര്മ്മാ സമന്വയ രമണി
ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ
ആര്യകുലോല്ക്ക ടഭാര്ഗ്ഗ്വനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ
പ്രേമദമാകും പ്രമദവനം താന്‍
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭില മാരുതനേല്ക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതന്‍
ഉത്സതശീതളശീകരസേവ്യം
കുന്ദലതപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം
ചന്ദനമണിയും ചാരുകിശോരക
ബന്ധുരമാകും മലയാളത്തിന്‍
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തില്‍
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനി ജനനി ജനനി .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts