വരിക വരിക സഹജരേ
ദേശീയ ഗാനങ്ങൾ
Varika Varika Sahajare (Desheeya Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജി ദേവരാജന്‍
ഗാനരചനഅംശി നാരായണപിള്ള
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 15:59:56.
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകൾ കോര്ത്ത്ക കാൽ നടയ്ക്കു പോക നാം (2)
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ (2)

എത്രനാളിന്നടിമയായ് കിടക്കണം സഖാക്കളേ (2)
പുത്രപൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ (2)
ഗതഭയം ചരിക്ക നാം ഗരുഡ തുല്യവേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ.
ധീരരേ ധീരരേ..
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകൾ കോര്ത്ത്ര കാൽ നടയ്ക്കു പോക നാം

എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം (2)
തത്ര ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം (2)
വെടികൾ അടികൾ അടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരി ചിരിച്ചു മാറു കാട്ടി നില്ക്കകണം
ധീരരേ ധീരരേ..
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകൾ കോര്ത്ത്് കാൽ നടയ്ക്കു പോക നാം

ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ (2)
രക്തമുള്ള നാൾ വരെ നമുക്ക് യുദ്ധമാടണം (2)
തത്ര തോക്കു കുന്തമീട്ടിയൊന്നുമില്ലയെങ്കിലും
ശത്രുതോറ്റു മണ്ടിടുന്നതെത്രയെത്ര അദ്ഭുതം.
ധീരരേ ധീരരേ..
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകൾ കോര്ത്ത്് കാൽ നടയ്ക്കു പോക നാം

തീയപുലയരാദിയായ സാധ്വി ജനതയെ ബലാൽ (2)
തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം (2)
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവും ആഗ്രഹിച്ചിറങ്ങണം
ധീരരേ ധീരരേ

ഉപ്പു നാം കുറുക്കണം ആരു വന്നെതിർക്കിലും
അല്പവും കൊടുത്തിടാതെ ഗോപിയാകെ നിൽക്കണം
വരിക വരിക സഹജരേ സഹന സമര സമയമായ്
കരളുറച്ച് കൈകൾ കോര്ത്ത്ക കാൽ നടയ്ക്കു പോക നാം
കാൽ നടയ്ക്കു പോക നാം കാൽ നടയ്ക്കു പോക നാം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts