സന്തോഷ കാലമെന്നും
സ്നേഹാർപ്പണം II
Santhosha Kaalamennum (Sneharppanam II)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജോജോ കൊങ്കമല
ഗാനരചനഫാ മനു കലയിൽ സി എസ് ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2017 16:25:44.
 ഉം...... ഉം .... ഉം ... ഉം ....
സന്തോഷ കാലമെന്നും നീയെൻ ആനന്ദം
സന്താപ കാലമെല്ലാം നീയെൻ ആശ്വാസം
എൻ ചിന്തയിൽ വസിച്ചുനീ നയിച്ചീടണേ
ക്ലേശ കാലമെന്നും നീയെൻ ചാരെയാകണേ
ഈശോ നാഥാ നീയെൻ സർവം

(സന്തോഷ കാലമെന്നും

ആത്മീയ ഭോജ്യമെന്നിൽ അണയുമീ നിമിഷം
എൻ ദേഹി ദേഹങ്ങളാകെ പുളകിതമായി -(2
നീതന്നെ ആത്മീയ ദിവ്യാനുഭൂതി
നീതന്നെ മനസിന്റെ ആനന്ദവും
ഈശോ നാഥാ.... നീയെൻ സർവം

(സന്തോഷ കാലമെന്നും

സ്വർഗീയ ഭോജ്യമെന്നിൽ അണയുമീ നിമിഷം
ശ്രേഷ്ടമെന്നു കരുതിയ സമ്പാദ്യമെല്ലാം - (2
നിശ്ശൂന്യമാണല്ലോ യേശുദേവാ .....
ഭൗമീകമാണല്ലോ ലോകേശ്വരാ....
ഈശോ നാഥാ.... നീയെൻ സർവം

സന്തോഷ കാലമെന്നും നീയെൻ ആനന്ദം
സന്താപ കാലമെല്ലാം നീയെൻ ആശ്വാസം
എൻ ചിന്തയിൽ വസിച്ചുനീ നയിച്ചീടണേ
ക്ലേശ കാലമെന്നും നീയെൻ ചാരെയാകണേ
ഈശോ നാഥാ നീയെൻ സർവം
സന്തോഷ കാലമെന്നും നീയെൻ ആനന്ദം
സന്താപ കാലമെല്ലാം നീയെൻ ആശ്വാസം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts