പുതിയ പുലരി
കേരള കാൻ
Puthiya Pulari (Kerala Can)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരതീഷ് വേഗ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മഞ്ജു വാര്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 09:07:32.

പുതിയ പുലരി വരികയാണിതായിനി
മിഴികൾ നിറയെ കനവുപൂവുമായ്...
മൊഴിയും ചിരിയും മധുരലോകമായിതാ
ഹൃദയമേറെയാർദ്രമായ്...
ഒഴുകുന്ന പുഴയിലെ ഓളമായ്
അകലേയ്ക്കു മായുന്നു നോവുകൾ
ഒരു തെന്നലെൻ‌നേർക്കു കൈ നീട്ടിയോ...
കണ്ണീരു മായ്ക്കുന്നുവോ....
ഉള്ളിലെ കെടുതിയെ പതറിടാതെ നേരിടാം
ചടുലമാം ചുവടുമായ് നീങ്ങിടാം...
നെഞ്ചിലെ കനലുകൾ നീറിടാതെ മൂടുവാൻ
ഒരു മുകിൽ മഴ പൊഴിഞ്ഞിതാ....
ഏകാന്തമീ എന്റെ മൺപാതയിൽ
മെല്ലെ ഏതോ വെയിൽ അണയവേ....
നീറുന്നൊരെൻ ജീവതാളങ്ങളിൽ
ഒരു മൃദുരാഗമായ് മധു തൂകവേ....
പുതിയ പുലരി വരികയാണിതായിനി
മിഴികൾ നിറയെ കനവുപൂവുമായ്...
മൊഴിയും ചിരിയും മധുരലോകമായിതാ
ഹൃദയമേറെയാർദ്രമായ്...

ഒരുവേള എല്ലാം പൊലിയുന്നപോലെ
ഇരവായ് കണ്ണിൽ ഇരുളായ്‌...
തുണയില്ല കൂടെ..നിറയുന്നു മൗനം
താനേ പോകേ...
മഴവില്ലു സാന്ത്വനമായ് തെളിയുന്നുവോ..
മനസ്സിന്റെ വേനലുകൾ മായുന്നുവോ...
ജീവന്റെ ഈ യാത്രയിൽ....
നീളേ തണൽ വീശിയോ....
ഏകാന്തമീ എന്റെ മൺപാതയിൽ
മെല്ലെ ഏതോ വെയിൽ അണയവേ....
നീറുന്നൊരെൻ ജീവതാളങ്ങളിൽ
ഒരു മൃദുരാഗമായ് മധു തൂകവേ....
പുതിയ പുലരി വരികയാണിതായിനി
മിഴികൾ നിറയെ കനവുപൂവുമായ്...
മൊഴിയും ചിരിയും മധുരലോകമായിതാ
ഹൃദയമേറെയാർദ്രമായ്...
ഒഴുകുന്ന പുഴയിലെ ഓളമായ്
അകലേയ്ക്കു മായുന്നു നോവുകൾ
ഒരു തെന്നലെൻ‌നേർക്കു കൈ നീട്ടിയോ...
കണ്ണീരു മായ്ക്കുന്നുവോ....
പുതിയ പുലരി വരികയാണിതായിനി
മിഴികൾ നിറയെ കനവുപൂവുമായ്.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts