പകരം തരാനൊന്നുമില്ലെന്റെ
ഹൃദയവേണു
Pakaram Tharanonnumillente (Hridayavenu)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസായി ബാലൻ
ഗാനരചനരമേശ്‌ കാവില്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:25:06.
പകരം തരാനൊന്നുമില്ലെന്റെ കൈയ്യിലീ
ചെറിയൊരു ജന്മമല്ലാതെ..
അധികമാവില്ലൊന്നും നീ തന്ന സ്നേഹത്തിൻ
മധുരമത്രയ്ക്കു മേലില്ലേ..
ഉം...ഉം..ഉം...

ഓമനേ നിന്നെക്കുറിച്ചു നിനയ്ക്കുമ്പോൾ ഓർമ്മകൾക്കെന്നും വസന്തം
എന്റെ ഓർമ്മകൾക്കെന്നും വസന്തം
ഏതു വിഷാദവും നിർവൃതിയാക്കുന്ന ജീവാനുരാഗസുഗന്ധം
നീയൊരു സ്നേഹാർദ്ര ചിത്രപതംഗം..(പകരം..)

പരിഭവം പോലും പറഞ്ഞില്ല നീയൊന്നും പകരം ആശിച്ചുമില്ല
ഒന്നും പകരമാശിച്ചതുമില്ല (2)
കരുതി വെച്ചെന്നും എനിക്കുമാത്രം തരാൻ നിധി പോലെ നിർമല സ്നേഹം..
ആർക്കും വിലയിടാനാവാത്ത സ്നേഹം (പകരം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts