മഴ മാറി മാനം തെളിഞ്ഞു
പൂത്തുമ്പീ
Mazhamaari Maanam Thelinju (Poothumbi)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം എസ് ഇന്ദുശേഖർ
ഗാനരചനപ്രീതി രഘുനാഥ്
ഗായകര്‍എം എസ് ഇന്ദുശേഖർ ,നവമി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2016 05:22:47.
മഴമാറി മാനം തെളിഞ്ഞു
ഓണ നിലാവ് പൊഴിഞ്ഞു
പുന്നെല്ലിന്‍ മണമോടെ
പൂത്തുമ്പി ചിറകേന്തി
പൊന്നോണപ്പുലരിയണഞ്ഞു

അതിരാണിപ്പൂക്കള്‍ വിരിയും
വരമ്പിലൂടഴകോടെ ഓണമണഞ്ഞു
പൊന്നോണമണഞ്ഞു

പൂവട്ടി നിറയുന്നു പൂപൊലിയുയരുന്നു
ഓണക്കോടി ഉലയുന്നു ....

തൃക്കാക്കരപ്പോ പടിക്കലുംവായോ
ഞാനിട്ട പൂക്കളം കാണാനും വായോ

ആര്‍പ്പോ ര്‍,,ര്‍,,റോ..
ആര്‍പ്പോ ര്‍,,ര്‍,,റോ..ആര്‍പ്പോ ര്‍,,ര്‍,,റോ..
മഴമാറി മാനം തെളിഞ്ഞു

ഇല്ലം നിറക്കുവാന്‍ വല്ലംനിറക്കുവാന്‍
പുന്നെല്ലു പൂത്തുലയുന്നു
കൂട നിറ വട്ടി നിറ പത്തായം നിറ
ഇല്ലം നിറ വല്ലം നിറ കൊല്ലം നിറ

നിറ നിറ പൊലി പൊലി പൊലിയെ പൊലി
പൊലി പൊലി നിറ നിറ പൊലിയെ പൊലി
ആര്‍പ്പോ ര്‍,,ര്‍,,റോ..
ആര്‍പ്പോ ര്‍,,ര്‍,,റോ..ആര്‍പ്പോ ര്‍,,ര്‍,,റോ..
മഴമാറി മാനം തെളിഞ്ഞു

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts