ചിറ്റാം ചിറ്റാം തേൻകുയിലേ
ആകാശവാണി ലളിതഗാനങ്ങള്‍
Chittaam Chittaam Thenkuyile (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2016 13:27:59.
ചിറ്റാം ചിറ്റാം തേൻകുയിലേ ചെല്ലക്കുയിലേ
നിൻ തൂവലിൽ ഒന്നു തൊട്ടോട്ടേ
നിൻ തൂവലിൽ ഒന്നു തൊട്ടോട്ടേ
(ചിറ്റാം ചിറ്റാം...‌)

മധുരം നുള്ളിത്തന്നാലും നീയരികിൽ വരില്ലേ (2)
കൂടു കൂട്ടുകില്ലേ എന്റെ കേളീവനികയിൽ
ചിങ്ങക്കുയിലേ...
ആവണി പിറന്നിട്ടും പൂവനം തളിർത്തിട്ടും എന്നുള്ളം പിടപിടഞ്ഞു
ചിറ്റാം ചിറ്റാം തേൻകുയിലേ..
(ചിറ്റാം ചിറ്റാം...‌)


വിരഹം പൂണ്ടു കേഴുന്നൊരെൻ വിങ്ങും മനസ്സിൽ
തേൻ തുളുമ്പി നിൽക്കും നിന്റെ ഗാനം പകരുമോ
മാലക്കുയിലേ...
താരകശ്രുതിയൊടു താളവും ഇണങ്ങീട്ടും എന്നുള്ളം പിടപിടഞ്ഞു
ചിറ്റാം ചിറ്റാം തേൻകുയിലേ..
(ചിറ്റാം ചിറ്റാം...‌)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts