പൊന്നോണം വന്നു
പൂത്തുമ്പിയും പൂത്താലവും
Ponnonam Vannu (Poothumbiyum Poothaalavum)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനനന്ദകുമാർ കഴിമ്പ്രം
ഗായകര്‍ശ്രീലേഖ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:50:46.
പൊന്നോണം വന്നു പൊന്നോണത്തുമ്പികൾ
തൊടിയിൽ പറന്നു കളിക്കുന്നു …തൊടിയിൽ പറന്നു കളിക്കുന്നു(2)
തേങ്ങിത്തളർന്ന മിഴിയുമായ് അമ്മ ഉണ്ണിയെ കാത്തുകാത്തിരിക്കുന്നു
ഉണ്ണിയെ കാത്തു കാത്തിരിക്കുന്നു
(പൊന്നോണം വന്നു…)

പഞ്ചവർണ്ണക്കിളി വന്നു അണ്ണാറക്കണ്ണനും കൂടെയുണ്ട്
ഉണ്ണിയെക്കാണാൻ ഒത്തിരിനേരം മൂവാണ്ടൻ മാവിൽ ചെന്നിരുന്നു
ആമ്പൽക്കുളം പൂത്തൊരുങ്ങി പൊൻമൈന പാറിപ്പറന്നു
തത്ത പോൽ കൊഞ്ചും മൊഴിയുമായ് ഉണ്ണി അമ്മ പാടിയ പാട്ടുമായ് വാ
(പൊന്നോണം വന്നു…)

എൻ ഉണ്ണിക്കണ്ണനു പല്ലു വന്നോ ഉണ്ണിക്കൈ രണ്ടും വളർന്നോ
മുല്ലയും മുക്കുറ്റിപ്പൂവും പൂത്തു പൊന്നുണ്ണിക്കണ്ണനു കാണുവാനായ്
മുറ്റത്തിറങ്ങി മഴ നനഞ്ഞോ ആരാരും കാണാതെ
ഉണ്ണിയെ കാണാതെ അമ്മ തൻ നെഞ്ചകം പിടയുന്നു ഉണ്ണീ നീയെവിടെ
(പൊന്നോണം വന്നു…)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts