മഞ്ഞു പെയ്ത രാവിൽ
അനുരാഗം
Manju Peytha Raavil (Anuraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഞ്ജരി
ഗാനരചനകൈതപ്രം
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2017 06:12:04.
മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ
മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ
നിന്റെ മൗനമെന്നിൽ സാന്ത്വനങ്ങളായ്
നിന്റെ മൗനമെന്നിൽ സാന്ത്വനങ്ങളായ്
രാഗം….അനുരാഗം…രാഗം..അനുരാഗം…
മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ

അന്നു നമ്മൾ മഴ നനഞ്ഞു കുളിരണിഞ്ഞു പോയ്
കവിൾത്തടത്തിലായിരം ഉമ്മ നൽകി നീ ഹേയ്
അന്നു നമ്മൾ മഴ നനഞ്ഞു കുളിരണിഞ്ഞു പോയ്
കവിൾത്തടത്തിലായിരം ഉമ്മ നൽകി നീ
നെഞ്ചിൽ ഞാൻ ചേർന്നലിഞ്ഞ നേരം
ദൂരെ കാൽക്കുട പറന്നു പോയ്
മറയുകില്ല മായുകില്ല രാഗം…അനുരാഗം..
മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ
ഒന്നു കാണുവാൻ കൊതിച്ചു പരിഭവിച്ചു ഞാൻ
ഒരായിരം വസന്തമായ് ഓടി വന്നു നീ
ഒന്നു കാണുവാൻ കൊതിച്ചു പരിഭവിച്ചു ഞാൻ
ഒരായിരം വസന്തമായ് ഓടി വന്നു നീ
ഒഴുകി കുളിരരുവിയും കിനാവും
തഴുകി നീ തെന്നലായ് പറന്നു
അകലുകില്ല പൊഴിയുകില്ല രാഗം … അനുരാഗം

മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ
മഞ്ഞു പെയ്ത രാവിൽ മധുവണിഞ്ഞ കനവിൽ
പാൽനിലാവു പോൽ ചൊരിഞ്ഞ ഗാനമാണു ഞാൻ
നിന്റെ മൗനമെന്നിൽ സാന്ത്വനങ്ങളായ്
നിന്റെ മൗനമെന്നിൽ സാന്ത്വനങ്ങളായ്
രാഗം…അനുരാഗം…. രാഗം..അനുരാഗം…
രാഗം…അനുരാഗം…. രാഗം..അനുരാഗം…
രാഗം…അനുരാഗം….


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts