കാവ്യമരാളങ്ങൾ
ആകാശവാണി ലളിതഗാനങ്ങള്‍
Kaavyamaraalangal (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംറാണ
ഗാനരചനവിനു ശ്രീലകം
ഗായകര്‍ജി ശ്രീറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:17:13.
 
കാവ്യമരാളങ്ങൾ നീന്തിത്തുടിക്കുന്ന
ഭാവനാസൗഗന്ധ പുളിനങ്ങളിൽ
അക്ഷരക്കുടന്നയിൽ അമൃതു നിവേദിച്ചു
അശ്രുകണങ്ങൾ മറഞ്ഞു
അഴകിൻ അഞ്ചിതൾ പൂക്കൾ വിരിഞ്ഞു
(കാവ്യമരാളങ്ങൾ...)

കദനം മറക്കും കവിതകൾ പിറക്കും
കനവിൽ കന്മദം ചുരത്തും (2)
ഏകാന്തവീഥിയിൽ മാനസ സഞ്ചാരം
ഏഴുവർണ്ണങ്ങൾ ചാർത്തും
മോഹം മായാമയിൽപീലി നീർത്തും (2)
(കാവ്യമരാളങ്ങൾ...)

പാട്ടിന്റെ ഈരടി പാലമൃതൂട്ടും
പനിമതി തളിർമിഴി തഴുകും (2)
പറയാൻ കരുതിയ വാക്കിലെ പതിരുകൾ
കതിരായ് കരളിൽ ചായും
കാലം കൗമുദിയായ് കണ്ടു നിൽക്കും
(കാവ്യമരാളങ്ങൾ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts