മനമുരുകി വിളിച്ചാൽ
ശ്രീരാമ ഗാനാമൃതം
Manamuruki Vilichaal (Sree Rama Gaanamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപെരുമാൾപുരം ജയചന്ദ്രൻ
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: August 15 2023 05:34:51.
മനമുരുകി വിളിച്ചാല്‍ കേള്‍ക്കും ഭഗവാനേ...
വരമരുളൂ അഭയം നീയേ രഘുരാമാ...
നിന്‍ രൂപം മനസ്സില്‍ തെളിയും
നിന്‍ നാമം നാവില്‍ വിരിയും
പ്രണവസ്വരൂപാ ശ്രീരാമാ...

അഹല്യയ്ക്ക് മോക്ഷം നല്‍കിയ ദേവാ...
കൗസല്യാത്മജാ കനിയേണമേ...
തുണയായീടണേ നീയെന്നും
മനതാരില്‍ ആനന്ദം ഏകിടണേ...
മനതാരില്‍ ആനന്ദം ഏകിടണേ...

കാതര ഹൃദയം കവരും ദേവാ...
കാരുണ്യാമൃതം പകരേണമേ
ജീവനിലുണരൂ നീയെന്നും
ഇടനെഞ്ചില്‍ കുടികൊള്ളൂ സർവ്വേശ്വരാ...
ഇടനെഞ്ചില്‍ കുടികൊള്ളൂ സർവ്വേശ്വരാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts