മേലേ മാനത്തെ
ഗോഡ്‌
Mele Manathe (God)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഫാദർ മൈക്കൽ പനച്ചിക്കൽ
ഗായകര്‍ശ്രേയ ജയദീപ് ,സൗരവ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 16 2015 12:39:17.
മേലേ മാനത്തെ ഈശോയേ... ഒന്നു വരാമോ ഈശോയേ...

ഈശോയേ... ഈശോയേ (2)

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
കാണാകണ്ണിൽ കൗതുകം പാകുന്ന
സ്വർഗ്ഗത്തിൻ ലാവണ്യമേ
സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
പൊന്നേശു തമ്പുരാനെ

മേലേ മാനത്തെ ഈശോയേ
ഒന്നു വരാമോ ഈശോയേ
ഈശോയേ... ഈശോയേ...

നീയന്ന് പയ്യിന്റെ കൂട്ടിൽ പിറന്നത്
പുല്ലോല മെത്തയിലായിരുന്നു
കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത്
നെഞ്ചിലെ തീക്കനലായിരുന്നു
സ്നേഹത്തിൻ തീക്കനലായിരുന്നു
അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു...

(മേലേ മാനത്തെ)

തീരാത്ത ദുഃഖത്തിൽ നീറുന്ന മക്കളെ
പുൽകി നീ സാന്ത്വനമാകണമേ
പട്ടിണി പാവങ്ങൾ കത്തും വിശപ്പുമായ്
കേഴുമ്പോഴപ്പമായ് തീരണമേ
ജീവന്റെ അപ്പമായ് തീരണമേ
നീയിന്ന് ജീവന്റെ അപ്പമായ് തീരണമേ...

(മേലേ മാനത്തെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts