തുലാവർഷ മേഘമേ
വഴി
Thulaavarsha Meghame (Vazhi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനലഭ്യമല്ല
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2014 16:22:09.

തുലാവർഷമേഘമേ...
തുള്ളിക്കൊരുകുടം പെയ്തിട്ടു പിന്നെയും
തുളുമ്പുന്നതെന്തേ നിൻ മിഴികൾ..
തുളുമ്പുന്നതെന്തേ നിൻ മിഴികൾ......

തുലാവർഷമേഘമേ...
തുള്ളിക്കൊരുകുടം പെയ്തിട്ടു പിന്നെയും
തുളുമ്പുന്നതെന്തേ നിൻ മിഴികൾ..
തുളുമ്പുന്നതെന്തേ നിൻ മിഴികൾ......

നീലക്കടലിലെ നെഞ്ചിലെ മാണിക്യ-
നിധിയാണല്ലോ നീ...(2)
ഈ മരുപ്പച്ചകൾ എത്രയെത്ര മോഹിച്ചൊരോമന-
സങ്കല്പമല്ലോ നീ...
ഓമനസങ്കല്പമല്ലോ നീ...
(ഈ മരുപ്പച്ചകൾ...)
തുലാവർഷമേഘമേ...
തുള്ളിക്കൊരുകുടം പെയ്തിട്ടു പിന്നെയും
തുളുമ്പുന്നതെന്തേ നിൻ മിഴികൾ..
തുളുമ്പുന്നതെന്തേ നിൻ മിഴികൾ......
തുലാവർഷമേഘമേ.....

നീ വന്ന നേരം നാണിച്ചു നിന്നൊരാ
നീലക്കടമ്പിന്റെ ചുണ്ടിൽ...(2)
നാമ്പണിഞ്ഞില്ലല്ലോ പുഞ്ചിരിപ്പൂമൊട്ടിൻ
നാലഞ്ചിതളുകൾ പോലും...
നാലഞ്ചിതളുകൾ പോലും.....
(നാമ്പണിഞ്ഞില്ലല്ലോ...)
തുലാവർഷമേഘമേ...
തുള്ളിക്കൊരുകുടം പെയ്തിട്ടു പിന്നെയും
തുളുമ്പുന്നതെന്തേ നിൻ മിഴികൾ..
തുളുമ്പുന്നതെന്തേ നിൻ മിഴികൾ......
തുലാവർഷമേഘമേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts