നിറഞ്ഞൊരോർ‌മ്മയിൽ
ആകാശവാണി ലളിതഗാനങ്ങള്‍
Niranjorormayil (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2022 03:27:25.
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ (2)
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം

വീണ്ടുമെന്റെ രാക്കിളി മറന്നുപോയ രാഗവും (2)
വിമൂക ശോക തീരവും വികാര സന്ധ്യയാക്കി ഞാൻ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം

കൂടൊഴിഞ്ഞ മോഹവും കുതിർന്നലിഞ്ഞ ശിശിരവും (2)
വീണുടഞ്ഞ ജന്മവും വിഷാദ ഗാനമാക്കി ഞാൻ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts