മഴവില്ലിൻ മക്കൾക്കു
ആകാശവാണി ലളിതഗാനങ്ങള്‍
Mazhavillin Makkalkku (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍ലത രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2014 13:19:45.

മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന
മഴമുകിൽ തേരുകൾ വന്നു....(2)
ഇന്നലെ രാത്രിയിൽ ഞാനുറങ്ങുമ്പോൾ നിൻ
പൊന്നിൻ കുഴൽവിളി കേട്ടു...(2)
മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന
മഴമുകിൽ തേരുകൾ വന്നു....

എൻ കാലിൽ പണ്ടു നീ ചാർത്തിയ നൂപുരം
എന്നോർമ്മ തേടിപ്പിടിച്ചു...(2)
എന്നുള്ളിൽ വീണു മയങ്ങും മയൂരങ്ങൾ
പിന്നെയും പീലി വിരിച്ചു...(2)
മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന
മഴമുകിൽ തേരുകൾ വന്നു....

ഒരു സ്വപ്നസുന്ദര രാഗച്ചിറകിലെൻ
ചിരകാലമോഹം പറന്നു...(2)
ഒടുവിൽ നിൻ സംഗീത പത്മപത്രങ്ങളിൽ
ഒരു ചക്രവാകമായ് വീണു...(2)
മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന
മഴമുകിൽ തേരുകൾ വന്നു....
ഇന്നലെ രാത്രിയിൽ ഞാനുറങ്ങുമ്പോൾ നിൻ
പൊന്നിൻ കുഴൽവിളി കേട്ടു...
മഴവില്ലിൻ മക്കൾക്കു് മണിമാല കോർക്കുന്ന
മഴമുകിൽ തേരുകൾ വന്നു....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts