സ്വർഗ്ഗനന്ദിനീ നിൻ
ആകാശവാണി ലളിതഗാനങ്ങള്‍
Swarga Nandinee Nin (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2014 15:48:53.

സ്വർഗ്ഗനന്ദിനീ നിൻ കാലടികളിൽ
സർഗ്ഗസ്ഥിതി ലയതാളം...(2)
താളം...ലയ താളം...സ്ഥിതിലയ താളം...
സർഗ്ഗസ്ഥിതിലയതാളം....
സ്വർഗ്ഗനന്ദിനീ നിൻ കാലടികളിൽ
സർഗ്ഗസ്ഥിതി ലയതാളം....

താരുകൾ...തളിരുകൾ...തരുനികരങ്ങൾ...
താരാപഥമാകേ...(2)
നിന്റെ പദങ്ങൾ ഉയർന്നമരും ദ്രുത
സുന്ദര താളം പടരുന്നൂ....
ഋതുശോഭകളാൽ കവിതകളായതു്
ഹൃദയം തഴുകുന്നൂ...
ഹൃദയം തഴുകുന്നൂ......

ആരുടെ മിഴികളിൽ നിന്നുതിരുന്നു
ആനന്ദാശ്രുക്കൾ...(2)
നിന്റെ ചിലമ്പിനു മുത്തുകൾ കോർക്കും
മണ്ണിലെ ഹിമവാഹിനികൾ....
ഒരു കൈക്കുമ്പിളിൽ അതിനെ ഒതുക്കാൻ
വെറുതേ എൻ മോഹം..
ഒരു കൈക്കുമ്പിളിൽ അതിനെ ഒതുക്കാൻ
വെറുതേ എൻ മോഹം.....
(സ്വർഗ്ഗനന്ദിനീ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts