പൂവു ഞാൻ കണ്ടില്ല
ആകാശവാണി ലളിതഗാനങ്ങള്‍
Poovu Njaan Kandilla (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരളി സിതാര
ഗാനരചനമുല്ലനേഴി
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2014 06:26:39.

പൂവു ഞാൻ കണ്ടില്ല...പുഴയും ഞാൻ കണ്ടില്ല
പൂമണം ഞാനറിഞ്ഞൂ...പുഴയുടെ കുളിരറിഞ്ഞൂ...
മണ്ണു കണ്ടിട്ടില്ലാ...വിണ്ണു കണ്ടിട്ടില്ലാ...
മണ്ണിൻ ഗന്ധമറിഞ്ഞൂ...വിണ്ണിൻ പൊക്കമറിഞ്ഞൂ...
(പൂവു ഞാൻ കണ്ടില്ല...)

പുലരിവന്നെന്നെ വിളിച്ചുണർത്തി...
പുളകം വിതച്ചു തിരിച്ചുപോയി...(2)
രാവു വന്നപ്പോൾ ഇരുളിന്റെ തേങ്ങൽ
പൂവിതളിനൊപ്പം ഞാനെന്നും കേട്ടു...
ഓ ഓ...ഓഓ ഓ...ഓ...
(പൂവു ഞാൻ കണ്ടില്ല...)

തൂവിരൽത്തുമ്പിലെ വാത്സല്യം വന്നെൻ
നോവിൻ മുറിപ്പാടിൽ അമൃതം തളിച്ചു...(2)
കാണായലോകം എനിക്കുമുണ്ടല്ലോ
കണ്ണുകൾ ഉള്ളിൽ വിടർന്നു നില്പല്ലോ...
ഓ ഓ...ഓഓ ഓ...ഓ...
(പൂവു ഞാൻ കണ്ടില്ല...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts