മലയാളമേ മധുരാംഗനേ
ആകാശവാണി ലളിതഗാനങ്ങള്‍
Malayaalame Madhuraangane (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബിജോയ് എം നായർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 28 2014 04:18:48.

മലയാളമേ...മധുരാംഗനേ...
മഹിമ ചുരത്തുന്ന ഹരിതസുധേ....(2)
നിൻ തിരുമടിയിൽ വന്നു പിറന്നൂ
സുന്ദരമല്ലോ ഈ ജന്മം
സുന്ദരമല്ലോ ഈ ജന്മം....
മലയാളമേ...മധുരാംഗനേ...
മഹിമ ചുരത്തുന്ന ഹരിതസുധേ....
മലയാളമേ...

തുഞ്ചനും കുഞ്ചനും പോറ്റി വളർത്തീ
ഭുവനത്തിൻ മൃദുസ്വര മലയാളം ...(2)
ശുകസുന്ദരിമാർ പാടിയുണർത്തീ
സുരഭില ശ്രീയെഴും മലയാളം...(2)
മലയാളമേ...മധുരാംഗനേ...
മഹിമ ചുരത്തുന്ന ഹരിതസുധേ....
മലയാളമേ...

നൂപുരമുണരും കളിയരങ്ങുകളിൽ
കഥകളിപ്പദദളം വിടരുമ്പോൾ ...(2)
പച്ചയായ് താടിയായ് നടനകലയുടെ
ചുവടുകളിൽ പൂക്കും മലയാളം...(2)
(മലയാളമേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts