കാവേരിക്കരയിലെ
ആകാശവാണി ലളിതഗാനങ്ങള്‍
Kaaveri Karayile (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിവിധം
ഗാനരചനവിവിധം
ഗായകര്‍പന്തളം ഗണേഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2014 03:20:01.

കാവേരിക്കരയിലു് കൈതപ്പൂങ്കാട്ടിലു്
കൂടു വെച്ചൂ...തേൻ കുരുവി പാടി...
മഞ്ഞു വീഴുന്നു തെന്നൽ വീശുന്നു
കുഞ്ഞിച്ചിറകും ഉരുമ്മിയിരിക്കാം...
(കാവേരിക്കരയിലു്...)

മകയിരം പാടത്തു് കതിർമണിയുണ്ടോ...
അകലേ...താഴ്‌വരയിൽ തളിരുകളുണ്ടോ...(2)
ഇനി കൂട്ടിൽ വിരിയുന്ന കുരുവികൾ കേൾക്കുവാൻ
ചെറുമണി തിന വിളയും മലമേടുണ്ടോ...(2)
(കാവേരിക്കരയിലു്...)

ഇനി നമുക്കൊരുമിച്ചു് മതിലകം പാടത്തു്
വിളകൊയ്യും നാളിലു് വിരുന്നു പോകാം...(2)
ഒരു നവപുലരിയിൽ അരുമക്കണ്മണിയുടെ
കളകളം പാട്ടുപാടി പറന്നു പോരാം...(2)
(കാവേരിക്കരയിലു്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts