വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ടി എസ് ജയ്‌രാജ് |
ഗാനരചന | അനിൽ സ്വരാജ് |
ഗായകര്‍ | അഖില ആനന്ദ് |
രാഗം | ആഭേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 13 2014 16:06:29.
എന്നോടൊത്തു പിറന്നൊരീ ദുഃഖങ്ങൾ ഇന്നിതാ മായുന്നു ദേവീ...(2) (2) മണ്ണിതിൽ പൊങ്കാല ഉതിരുമ്പോളെൻ മനം- ചെമ്പകപ്പൂപോൽ വിടരുന്നിതാ...(2) (1) (എന്നോടൊത്തു...) ഒരു മന്ദസ്മിതത്തിനാൽ നീ എന്നിലിറ്റിച്ചു മനതാരിൽ നിറംകൊണ്ട മാംഗല്യം..(2) ഒരു മൃദുസ്പർശത്താൽ എന്നിൽ മുളയിട്ടു- പുഞ്ചിരിതാരം പോലൊരു പൈതൽ...(2) (എന്നോടൊത്തു...) മരുമകളായെത്തി ഈ മണ്ണിലെങ്കിലും പ്രിയപുത്രിയായമ്മ കാത്തിടുന്നു (2) പൊഴിയുന്നു സന്തോഷകിരണങ്ങൾ മിഴികളിൽ അറിയുന്നു സ്നേഹത്തിൻ പരിലാളനം..(2) (എന്നോടൊത്തു...) | |