ദൈവം തന്ന വീടുറങ്ങി
ലാളനം
Daivam Thanna Veedurangi (Laalanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബേബി ഐശ്വര്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2014 17:23:07.
 
ദൈവം തന്ന വീടുറങ്ങി
ദൂരെ പാടും കിളിയുറങ്ങി
അന്നു നമ്മളോമനിച്ചൊരു ചെമ്പകത്തില്‍ കാറ്റുറങ്ങി
(ദൈവം തന്ന )
നീയുറങ്ങിയോ... പ്രിയസഖി
ഇന്നെനിക്കു ജന്മനാള്‍ ഏതു കോവിലില്‍ നീ
എന്‍ പിറന്നാളുണ്ണുവാന്‍ ഏതു വിതാനത്തില്‍ നീ
നിന്നെ തേടിവരാറില്ല ഞാന്‍ പാര്‍പ്പിടത്തില്‍
ഇന്നീ പാതയില്‍ ഞാന്‍ ഏകനായി എത്ര ദൂരം
മല്‍സഖി
(ദൈവം തന്ന )

നീ അറിഞ്ഞില്ലയോ വീണ്ടും
നീലക്കുറിഞ്ഞികള്‍ പൂത്തുവോ
നീലിച്ചൊരെന്റെയീ കണ്ണില്‍
പ്രായവും ചേക്കേറി വന്നുവോ
പട്ടില്‍ പൊതിഞ്ഞൊരാ ഗോമുഖത്തില്‍
വരമന്ദഹാസമുണ്ടോ
സീമന്ദരേഖയില്‍ നീ വരയ്ക്കും സിന്ദൂരമിപ്പോഴുമുണ്ടോ
ഒന്നും ചൊല്ലാതെ പോയി
മറുവാക്കു് മൊഴിയാകെ പോയി
(ദൈവം തന്ന )

ശാന്തമാണിപ്പോഴും ഗ്രാമം
വാര്‍ദ്ധക്യമാണിന്നു ശാപം
നീ തന്നു പോയൊരാ മക്കള്‍
ചിറകു വച്ചെങ്ങോ പറന്നു
വയ്യെനിക്കീവിധം സ്നേഹമായി
കൂട്ടിനാരുണ്ടാം എനിക്കു്
തോരാത്ത നോവായി പെയ്തിറങ്ങും
കണ്ണീര്‍ നിറയായ് തുടയ്ക്കാന്‍
ഇനിയും ജന്മങ്ങളുണ്ടോ
മരണത്തിന്‍ മറുകരയുണ്ടോ
(ദൈവം തന്ന )

കാര്യം മറന്നൊരീ നോവിന്റെ ദുഃഖത്തിന്‍ ദുഃസഹ ശനിയല്ല
കാണികളെല്ലാം പിരിയുന്ന നേരമീ നമ്മള്‍ തനിച്ചാകും
(കാലം മറന്നൊരീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts