കഴിഞ്ഞുപോയ കാലം
ലാളനം
Kazhinjupoya Kaalam (Laalanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബേബി ഐശ്വര്യ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 11 2014 17:26:50.
 
കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓര്‍മ്മകളില്‍ നിന്നെയോര്‍ത്തു് കരഞ്ഞുവോ
നിന്റെ ഓര്‍മ്മകളില്‍ ജീവിതം പിടയുന്നുവോ
(കഴിഞ്ഞു പോയ )

ദേവദാരു പൂത്ത കാലം നീ മറന്നുവോ - പ്രിയേ
ദേവതമാര്‍ ചൂടിത്തന്ന പൂമരങ്ങളായു്
(ദേവതാരു )
തെളിനിലാവില്‍ വന്നണഞ്ഞ രണ്ടു സ്വപ്നമേ
ദേവലോകമിന്നെനിക്കു് നഷ്ടസ്വര്‍ഗ്ഗമായു്
(തെളിനിലാവില്‍ )
(കഴിഞ്ഞു പോയ )

മഞ്ഞലയില്‍ മങ്ങിനിന്ന തിങ്കളല്ലയോ - പ്രിയേ
തംബുരുവില്‍ തങ്ങിനിന്ന പാപിയല്ലേ ഞാന്‍
(മഞ്ഞലയില്‍ )
കരളിനുള്ളില്‍ ഊറി നിന്ന രണ്ടു രാഗമേ
കരയരുതേ എന്നെയോര്‍ത്തു തേങ്ങരുതേ നീ
(കരളിനുള്ളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts