വിജയദശമി വിളക്കു വെയ്ക്കും
ആകാശവാണി ലളിതഗാനങ്ങള്‍
Vijayadashami Vilakku Vakkum (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2021 14:18:27.
 വിജയദശമി വിളക്കു വയ്ക്കും
വിശ്വ കലാലയ തിരുനടയിൽ
ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ്
അണയുക വരദേ ബ്രഹ്മമയീ

വിജയദശമി വിളക്കു വെയ്ക്കും
വിശ്വകലാലയ തിരുനടയിൽ...

സ്വരവർണങ്ങൾ ശ്രുതിലയമായ്
വരവീണാരവം ഒഴുകുകയായ് (2)
ചമതവനത്തിലെ സാരംഗമായ്
സരസമുണരുക മനസ്സിൽ നീ (2)

വിജയദശമി വിളക്കു വയ്ക്കും
വിശ്വകലാലയ തിരുനടയിൽ
ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ്
അണയുക വരദേ ബ്രഹ്മമയീ...

സകലകലകളും കൈക്കുമ്പിളിലെ
സുഗമസംഗീത സുധയായി (2)
കരുണാരസ സൗഗന്ധികമായ്
വിമല പങ്കജമുണരുന്നു (2)

വിജയദശമി വിളക്കു വയ്ക്കും
വിശ്വകലാലയ തിരുനടയിൽ
ഹരിശ്രീ ചാർത്തുമൊരു അപ്സരസ്സായ്
അണയുക വരദേ ബ്രഹ്മമയീ..

വിജയദശമി വിളക്കു വയ്ക്കും
വിശ്വകലാലയ തിരുനടയിൽ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts