വെള്ളിയുടുപ്പിട്ട
ആകാശവാണി ലളിതഗാനങ്ങള്‍
Velliyuduppitta (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി ബെന്നി
ഗാനരചനമധുര ബാലചന്ദ്രന്‍
ഗായകര്‍കെ മഹേന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2014 09:41:01.

വെള്ളിയുടുപ്പിട്ട മാലാഖമാർ
സ്വർഗ്ഗവാതിൽ തുറന്നു തന്നൂ...(2)
തങ്കനിലാവിന്റെ മാനത്തെ കൊട്ടാരവാതിൽ...
തങ്കനിലാവിന്റെ മാനത്തെ കൊട്ടാരവാതിൽ...
തുറന്നു തന്നൂ...തുറന്നു തന്നൂ...
വെള്ളിയുടുപ്പിട്ട മാലാഖമാർ
സ്വർഗ്ഗവാതിൽ തുറന്നു തന്നൂ...

പാതി സുഷുപ്തിയിൽ വാതായനത്തിന്റെ
മായത്തിരശ്ശീല നീക്കി...(2)
മാരിവിൽ മാണിക്യവീണയും തന്നെന്നെ
വാരിപ്പുണർന്നിട്ടു പോയ്‌..(2)
വെള്ളിയുടുപ്പിട്ട മാലാഖമാർ
സ്വർഗ്ഗവാതിൽ തുറന്നു തന്നൂ...

നീലവിഹായസ്സിൽ ഏതോ സുരഭില
ശൃംഗാര സുസ്മിതമോടെ...(2)
മോഹങ്ങൾ നീന്തും പ്രണയസരസ്സിലെ
സൂനങ്ങൾ ചൂടിച്ചു പോയ്‌...(2)
(വെള്ളിയുടുപ്പിട്ട...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts