സൗഗന്ധികങ്ങള്‍ പൂക്കുന്ന
ആകാശവാണി ലളിതഗാനങ്ങള്‍
Sougandhikangal Pookkunna (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനഎൻ സുബ്രഹ്മണ്യം
ഗായകര്‍കെ പി വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2013 04:13:12.

സൗഗന്ധികങ്ങൾ പൂക്കുന്ന രാവിൽ
സൗരഭത്തെന്നൽ ഒഴുകുന്ന രാവിൽ
സ്വർണ്ണത്തേരിൽ വരുമെന്നു ചൊല്ലിയ
എൻ പ്രിയനെവിടെ തോഴീ....
(സൗഗന്ധികങ്ങൾ....)

ഇതളിന്നിതളിൽ നിറയും മോഹം
പതയുമീ ഏകാന്ത രാവിൽ...(2)
എൻ മനം തേടി അലയുകയല്ലേ
പ്രിയനാഥനെവിടെ തോഴീ...
എൻ മനം തേടി അലയുകയല്ലേ
പ്രിയനാഥനെവിടെ തോഴീ...
സൗഗന്ധികങ്ങൾ പൂക്കുന്ന രാവിൽ
സൗരഭത്തെന്നൽ ഒഴുകുന്ന രാവിൽ...

എന്നിലുണർത്തിയ അനുരാഗ ഭാവം
എന്നിൽ വളർത്തിയ മോഹം...(2)
വിരൽത്തുമ്പിൽ ലാളനമേൽക്കാൻ കൊതിക്കുമ്പോൾ
എൻ തോഴനെവിടെ തോഴീ....
വിരൽത്തുമ്പിൽ ലാളനമേൽക്കാൻ കൊതിക്കുമ്പോൾ
എൻ തോഴനെവിടെ തോഴീ....
(സൗഗന്ധികങ്ങൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts