ആയിരം താരകള്‍
ആകാശവാണി ലളിതഗാനങ്ങള്‍
Aayiram Thaarakal (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനനീരാവില്‍ വിശ്വമോഹന്‍
ഗായകര്‍കെ പി വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2013 04:03:26.

ആയിരം താരകൾ താരാട്ടു പാടി
ആകാശമേഘങ്ങൾ ചാമരം വീശി
ആതിരാ ചന്ദ്രൻ പുഞ്ചിരി തൂകി
ആരോമൽ പൈതലേ നീയുറങ്ങൂ...
(ആയിരം താരകൾ....)

ആനന്ദ നീഹാര ബിന്ദുവായ് എന്നും
ആത്മാഭിരാമത്തിൽ മിന്നി നിൽക്കും...(2)
ആത്മോദയേ നിൻ പുഞ്ചിരിക്കൊഞ്ചൽ
ആത്മപ്രഹർഷം പകരുന്നെന്നിൽ....
ആത്മോദയേ നിൻ പുഞ്ചിരിക്കൊഞ്ചൽ
ആത്മപ്രഹർഷം പകരുന്നെന്നിൽ....
(ആയിരം താരകൾ....)

അഴകിയ തളിർമേനി ആലോലമാട്ടുമ്പോൾ
ആകുല ചിന്തകൾ ആഹ്ലാദത്തിരയാകും...(2)
ആയിരം മുത്തങ്ങൾ പകർന്നിടാം ഞാൻ
ആരോമൽ പൈതലേ നീയുറങ്ങൂ...
ആയിരം മുത്തങ്ങൾ പകർന്നിടാം ഞാൻ
ആരോമൽ പൈതലേ നീയുറങ്ങൂ...
(ആയിരം താരകൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts