നിതാന്ത സുന്ദര
ആകാശവാണി ലളിതഗാനങ്ങള്‍
Nithaantha Sundara (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോൺ ഡിക്സൺ
ഗാനരചനരാജി പ്രസാദ്
ഗായകര്‍ഗോപിക ജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2013 03:37:47.

നിതാന്ത സുന്ദര ശ്യാമള വിപിനം
മുഗ്ദ്ധമനോഹര വാഹിനി പുളിനം
അനുപമസുന്ദരം നയനമനോഹരം
പ്രകൃതീ നിൻ ചാരുനടനം...
നിതാന്ത സുന്ദര ശ്യാമള വിപിനം

കാൽച്ചിലമ്പൊലിയാലെ എന്നെയുണർത്തും
എന്നിലെ കവിതകൾ ഉണരും...(2)
പൂ നിലാവിരിപ്പിട്ട താഴ്‌വരയിൽ..
പൂ നിലാവിരിപ്പിട്ട താഴ്‌വരയിൽ..
ഒരു സ്വപ്നാടകയായ് ഞാനലയും....
(നിതാന്ത സുന്ദര...)

ഒരു മുളംതണ്ടിലും സംഗീതമുണർത്തും
ഒരു ശിലാശകലത്തെ ശില്പമാക്കും...(2)
പുഴയായ് ഒഴുകും നീ കാറ്റായ് തഴുകുന്നു
പുഴയായ് ഒഴുകും നീ കാറ്റായ് തഴുകുന്നു
പുഷ്പങ്ങളാൽ സ്വർഗ്ഗം ഒരുക്കുന്നു...
(നിതാന്ത സുന്ദര...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts