കരിയും സൂര്യനെ
ആകാശവാണി ലളിതഗാനങ്ങള്‍
Kariyum Sooryane (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോൺ ഡിക്സൺ
ഗാനരചനഉമ്മന്നൂർ ഗോപാലകൃഷ്ണൻ
ഗായകര്‍ഗോപിക ജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2014 17:56:35.

കരിയും സൂര്യനെ മുനിയും പൗർണ്ണമിയെ
വിരിയിച്ചതെന്തിനെൻ മിഴിമുകിലിൽ...(2)
എരിയും ചോരച്ചായം കൊണ്ടേ
വരച്ചതെന്തിനെൻ മുഖരൂപം...
എരിയും ചോരച്ചായം കൊണ്ടേ
വരച്ചതെന്തിനെൻ മുഖരൂപം...
(കരിയും സൂര്യനെ...)

ഉരുകും മനസ്സിൻ പൊരുളിൽ ചേരും
മധുരം നുകരാൻ കഴിയാഞ്ഞോ....(2)
ഹരിതം പുൽകും ചേതന പൂത്ത
മലരുകൾ മാടി വിളിക്കാഞ്ഞോ...
ഹരിതം പുൽകും ചേതന പൂത്ത
മലരുകൾ മാടി വിളിക്കാഞ്ഞോ...
(കരിയും സൂര്യനെ...)

ഒഴുകീടുന്നതെൻ മിഴിനീരല്ല
കരളിൻ ആർദ്ര വിഭാവങ്ങൾ...(2)
പുകയും നീലാകാശത്തൊടുവിൽ
പകലവൻ അണയും പ്രഭ തൂകും...
പുകയും നീലാകാശത്തൊടുവിൽ
പകലവൻ അണയും പ്രഭ തൂകും...
(കരിയും സൂര്യനെ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts