കർപ്പൂര വെറ്റില
ആകാശവാണി ലളിതഗാനങ്ങള്‍
Karppoora Vettila (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ബി ശോഭ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2013 02:59:01.

കർപ്പൂരവെറ്റില ഇറുക്കും
അതിൽ കസ്തൂരി കുറിക്കൂട്ടെടുക്കും
കാഞ്ചനമണിദീപം കൊളുത്തും
അതു കരളിലെ ദേവനു കാഴ്ച വെയ്ക്കും...
ഞാൻ കാഴ്ച വെയ്ക്കും...
(കർപ്പൂരവെറ്റില....)

പൂക്കളിൽ പൂക്കൾതൻ സൗരഭമൊഴുകുമി
പൂർണ്ണ ചന്ദ്രികാ രാത്രിയിൽ...(2)
ഗന്ധർവ്വൻപാട്ടിലെ പാതിരാപ്പൂവുമായ്
സുന്ദരൻ അവനെന്റെ അരികിൽ വരും...
എന്നെ സിന്ദൂരരാഗങ്ങൾ ചൂടിക്കും...
(കർപ്പൂരവെറ്റില....)

മേനിയിൽ മേനിതൻ ആവേശം നിറയുമീ
മേടപൂർണ്ണിമാ യാമത്തിൽ...(2)
മംഗലപ്പൊയ്കതൻ ആതിരാകുളിരുമായ്
കിന്നരൻ അവനെന്റെ അരികിൽ വരും
എന്നെ ശൃംഗാരമാലകൾ ചാർത്തിക്കും...
(കർപ്പൂരവെറ്റില....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts