ഗിരിജാസുതനേ
അമ്പലപ്പുഴ കണ്ണനു പാല്‍പ്പായസം
Girija Sudhane (Ambalapuzha Kannanu Paalpayasam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസജി സ്വരരാഗ്
ഗാനരചനഷാജി ഇല്ലത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2013 04:58:57.

മന്ദസ്മിതശ്രീമുഖത്തോടുല്ലസിക്കും ഗണേശ്വരാ
വന്ദിപ്പൂ നിന്‍ പദയുഗളപത്മങ്ങളീശാ
വിനകളഖിലവുമൊഴിഞ്ഞിടാന്‍
ഏകമാര്‍ഗം നീ തന്നെ എകദന്തേശ്വരാ
തുണയും രക്ഷയും നീ തന്നെ ഉമാമഹേശ്വരസൂനോ
ശ്രീ കല്യാണമൂര്‍ത്തി പ്രഭോ

ഗിരിജാസുതനേ ഗണപതിയേ
ഗിരിജാസുതനേ ഗണപതിയേ
ഗിരിധരനമരും അമ്പലപ്പുഴയിലെ
നന്ദനത്തില്‍ വാഴും ഗജമുഖനേ
ഗിരിജാസുതനേ ഗണപതിയേ
ഗിരിധരനമരും അമ്പലപ്പുഴയിലെ
നന്ദനത്തില്‍ വാഴും ഗജമുഖനേ
നാദസ്വരൂപമായ് ജ്ഞാനമുണര്‍ത്തും നിന്‍
പാദസരോജങ്ങള്‍ കുമ്പിടുന്നു
സകല വിഘ്നങ്ങള്‍ക്കുമറുതി നീ തന്നെ
വരമരുളുവാനുണരൂ മുദമൊടു
ഗിരിജാസുതനേ ഗണപതിയേ

ബോധിവൃക്ഷ കുടക്കീഴില്‍ നീയെന്നും
വേദസൌന്ദര്യമായ് നില്‍ക്കയല്ലേ
ബോധിവൃക്ഷ കുടക്കീഴില്‍ നീയെന്നും
വേദസൌന്ദര്യമായ് നില്‍ക്കയല്ലേ
ആധിമാറ്റണേ അഴലുകളാറ്റണേ
ആധിമാറ്റണേ അഴലുകളാറ്റണേ
ആരംഭദേവാ നീ തുണയല്ലേ
കറുകമുക്കുറ്റി മലര്‍മാലകോര്‍ത്തു
തവകൃപ തേടുമെന്‍ മനസിലണയുക
ഗിരിജാസുതനേ ഗണപതിയേ

പുണ്യതീര്‍ത്ഥക്കര തന്നില്‍ നീയെന്നും
പുഷ്യരാഗാംശുവായി കാണ്‍കയല്ലേ
പുണ്യതീര്‍ത്ഥക്കര തന്നില്‍ നീയെന്നും
പുഷ്യരാഗാംശുവായി കാണ്‍കയല്ലേ
ആശിസ്സേകണേ ആശ്വാസം പുലരണേ
ആശിസ്സേകണേ ആശ്വാസം പുലരണേ
ആശ്രിതവത്സാ നീ കാത്തിടണേ
പ്രണവ വാത്സ്യലസുധ മധുരമോതി പശുപതി
അരികെ നില്‍ക്കുമ്പോള്‍ കനിയുക

ഗിരിജാസുതനേ ഗണപതിയേ
ഗിരിജാസുതനേ ഗണപതിയേ
ഗിരിധരനമരും അമ്പലപ്പുഴയിലെ
നന്ദനത്തില്‍ വാഴും ഗജമുഖനേ
ഗിരിജാസുതനേ ഗണപതിയേ
ഗിരിധരനമരും അമ്പലപ്പുഴയിലെ
നന്ദനത്തില്‍ വാഴും ഗജമുഖനേ
നാദസ്വരൂപമായ് ജ്ഞാനമുണര്‍ത്തും നിന്‍
പാദസരോജങ്ങള്‍ കുമ്പിടുന്നു
നാദസ്വരൂപമായ് ജ്ഞാനമുണര്‍ത്തും നിന്‍
പാദസരോജങ്ങള്‍ കുമ്പിടുന്നു
സകല വിഘ്നങ്ങള്‍ക്കുമറുതി നീ തന്നെ
വരമരുളുവാനുണരൂ മുദമൊടു
ഗിരിജാസുതനേ ഗണപതിയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts