ഒരു നിമിഷം പോലും
എന്റെ ദൈവവും ഞാനും
Oru Nimisham Polum (Ente Daivavum Njaanum)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിനോദ് രത്നം
ഗാനരചനഡോ ടോണി എക്സ് മാത്യു
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:34:40.
 
ഒരു നിമിഷം പോലും എന്നെ പിരിയാത്ത കരുണ തൻ പേരാണു ദൈവം
നോവിന്റെ ചെങ്കടൽ കടക്കുവാൻ കരം നൽകും അത്യുന്നതനെൻ ദൈവം
മനസ്സു തിരിയുന്ന പാപിയ്ക്കു വേണ്ടി കാത്തിരുന്നീടും ദൈവം
മനുജന്റെ ദുര കണ്ട് ദുഷ്ടതകൾ കണ്ട് കണ്ണുനീർ വാർക്കും ദൈവം
എന്റെ ദൈവം എന്റെ ദൈവം എന്റെ ദൈവം ദൈവം ദൈവം

ദുഃഖത്തിൽ ദുരിതത്തിൽ ദിസ്സഹപീഢകളിൽ
കൂടെയെന്നും കൂട്ടു നിൽക്കും എന്റെ ദൈവം
കുരിശിലെ മരണത്താൽ നൽകിയ ജീവന്റെ
ശിഷ്ട ജന്മം ധന്യമാക്കും എന്റെ ദൈവം
ആദിമുതൽ അനുപമമവികല സ്നേഹമോടെ പ്രിയസുതരിവരെ
കാത്തിടുന്ന കാവലാണെന്റെ ദൈവം
മനസ്സു തിരിയുന്ന പാപിയ്ക്കു വേണ്ടി കാത്തിരുന്നീടും ദൈവം
മനുജന്റെ ദുര കണ്ട് ദുഷ്ടതകൾ കണ്ട് കണ്ണുനീർ വാർക്കും ദൈവം
എന്റെ ദൈവം എന്റെ ദൈവം എന്റെ ദൈവം ദൈവം ദൈവം
എന്റെ ദൈവം എന്റെ ദൈവം എന്റെ ദൈവം ദൈവം ദൈവം

ആരോരുമില്ലാത്തോർക്കാലംബമാകുന്ന ആർദ്രമാകും ആത്മദാഹം എന്റെ ദൈവം
ദുഷ്ചിന്തയില്ലാത്ത ശിശുവിന്റെ ചുണ്ടിലെ നിർമ്മല സുസ്മിതമാണെന്റെ ദൈവം
ആദിമുതൽ അനുപമമവികല സ്നേഹമോടെ പ്രിയസുതരിവരെ
സ്വർഗ്ഗരാജ്യേ ചേർത്തിടുന്നു എന്റെ ദൈവം
മനസ്സു തിരിയുന്ന പാപിയ്ക്കു വേണ്ടി കാത്തിരുന്നീടും ദൈവം
മനുജന്റെ ദുര കണ്ട് ദുഷ്ടതകൾ കണ്ട് കണ്ണുനീർ വാർക്കും ദൈവം
എന്റെ ദൈവം എന്റെ ദൈവം എന്റെ ദൈവം ദൈവം ദൈവം
എന്റെ ദൈവം എന്റെ ദൈവം എന്റെ ദൈവം ദൈവം ദൈവം
(ഒരു നിമിഷം പോലും..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts