വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 08 2013 11:43:53.
ആഭരണം തിരുവാഭരണം അയ്യനയ്യപ്പൻ തിരുവടിയ്ക്കണിയാൻ അവനിയിലുള്ളതെല്ലാം ആഭരണം അഴിയാതോരഴകിന്റെ ആഭരണം (2) ആദിത്യചന്ദ്രൻമാർ കർണകുണ്ഡലങ്ങള്‍ ആകാശഗംഗ നിനക്കരഞ്ഞാണം (2) ആയിരം താരകങ്ങൾ രുദ്രാക്ഷമണികള്‍ അന്തിപ്പൊന്നിളവെയിൽ ഉത്തരീയം കാർമുകിൽ നിരകൾ കാർകൂന്തലൊരുക്കും കടലുകളേഴും നിൻ മിഴിയെഴുതും (2) ഇടിമിന്നൽ ചുരികയായ് തൃക്കയ്യിൽ ഒതുങ്ങും ഇടമഴ പനിനീരായ് അഭിഷേകം (ആഭരണം...) മാമഴവില്ലുനിൻ മാലയായ് മാറും മകരവിളക്കുനിൻ നിലവിളക്കാകും (2) വാസന്തം കുസുമ കിരീടമൊരുക്കും വാജിയും കളഭവും വാഹനങ്ങൾ (ആഭരണം...) | |