വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മധു ആലപ്പുഴ |
ഗാനരചന | മധു ആലപ്പുഴ |
ഗായകര്‍ | ഹരികൃഷ്ണന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 15 2012 11:56:23.
കാളി മഹാകാളി ഉണിക്കാളി കാളി ഭദ്രകാളി രുദ്രകാളി ദാരികനെ നിഗ്രഹിച്ച ദേവി മുപ്പാരിടവും കാത്തരുളും ദേവി കീര്‍ത്തനവും പാടി നിത്യം നിന്റെ കാല്‍ത്തളിരില്‍ കുമ്പിടുന്നു ഞങ്ങള്‍ (കാളി ) കുങ്കുമപ്പീലി കിഴക്കു വീശും നേരം പൈങ്കിളികള്‍ പാടും നിന് നാമം (കുങ്കുമ ) പണ്ഡിതന്മാര് സഹസ്രനാമം പാടും പങ്കമറ്റു നിന് പദങ്ങള്‍ തേടും (പണ്ഡിതന്മാര് ) നിന് കഴല് നിനച്ചു ഞങ്ങള്‍ പാടും സങ്കടങ്ങള്‍ ആ നിമിഷം മാറും (കാളി ) പൊന്കമലത്തേന് പകരും പുലരി ചെങ്കുമുദത്തേന് ചൊരിയും സന്ധ്യ (പൊന്‍ ) നെഞ്ചിലെ പൂന്തേനുറവകള് നിന്റെ ചെഞ്ചേവടിയില് ഞങ്ങള്‍ തൂകും (നെഞ്ചിലെ ) കണ്ണു തുറന്നമ്മ വരം നല്‍കും മിന്നുമുടന് സൗഭാഗ്യ താരം (കാളി ) | |