വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | ഫാ ആബേൽ സി എം ഐ |
ഗായകര്‍ | ബി വസന്ത |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 17 2012 04:31:11.
അമ്പിളി അമ്മാവാ ഞാനൊരു കാര്യം ചോദിക്കാം എങ്ങനെ ഉണ്ടായി നീ ആരീ ഭംഗി നിനക്കേകി കുഞ്ഞേ പൂങ്കുടമായി എന്നെ തീര്‍ത്തതു ദൈവം താന്‍ വാനില്‍ വാഴുന്നു ദൈവം നമ്മെ പോറ്റുന്നു വിണ്ണിന് മണിമാറില്‍ മിന്നും പൊന്നിന് താരകമേ എങ്ങനെ ഉണ്ടായി നീ ആരീ ഭംഗി നിനക്കേകി കുഞ്ഞേ പൊന്‍തരിയായി എന്നെ തീര്‍ത്തതു ദൈവം താന്‍ വാനില്‍ വാഴുന്നു ദൈവം നമ്മെ പോറ്റുന്നു കുയിലേ പൂങ്കുയിലേ ഭൂമിയില്‍ എങ്ങനെ വന്നു നീ പാട്ടുകള്‍ പാടിടുവാന്‍ ആരീ തൊണ്ട നിനക്കേകി കുഞ്ഞേ ഗായകനായി എന്നെ തീര്‍ത്തതു ദൈവം താന്‍ വാനില്‍ വാഴുന്നു ദൈവം നമ്മെ പോറ്റുന്നു മോഹനമായൊരു മാനം മാനത്തൊഴുകും മേഘം എല്ലാം തീര്‍ത്തതു ദൈവം ദൈവം നമ്മുടെ നാഥന് (മോഹനമായൊരു ) പകല്‍ തരുന്നൊരു സൂര്യന് പാലൊളി വീശും ചന്ദ്രന് എല്ലാം തീര്‍ത്തതു ദൈവം ദൈവം നമ്മുടെ നാഥന് പച്ച വിരിച്ചൊരു പാടം പൈങ്കിളി പാടും കാലം എല്ലാം തീര്‍ത്തതു ദൈവം ദൈവം നമ്മുടെ നാഥന് | |