സൂര്യ ഗായത്രികൾ
അമ്മ തമ്പുരാട്ടി
Soorya gayathrikal (Amma Thamburaatti)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈരളി രവി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 06:06:31.
സൂര്യഗായത്രികൾ വ്രതശുദ്ധി നേരുന്ന
ബ്രാഹ്‌മ മുഹൂർത്തത്തിൽ കുളി കഴിഞ്ഞൂ...
ചെട്ടികുളങ്ങര നടമുന്നിൽ നിൽക്കുമ്പോൾ
തൊട്ടടുത്തമ്മതൻ മിഴി വിരിഞ്ഞൂ...
ഇത്ര നാളെന്തേ നീ വന്നില്ല കുഞ്ഞേയെന്നമ്മയെൻ കാതിൽ മൊഴിഞ്ഞൂ...
എങ്ങുപോകാനെന്റെ മനസ്സിവിടെത്തന്നെ എന്നു ഞാനപ്പോഴേ പറഞ്ഞൂ...

ഓരോ യാത്രയും അമ്മയിലേക്കുള്ള പ്രദക്ഷിണമായിരുന്നൂ...
ഉരിയാടി തീർന്നത് അഖിലവും അടിയന്റെ സ്വര പൂജയായിരുന്നൂ...
പതിമൂന്നു കരകളും ഒന്നാകും അമ്മേ നിൻ
മടിത്തട്ടിൽ ഞാനുമൊന്നിരുന്നോട്ടേ...
മുതിര പുഴുക്കും കഞ്ഞിയുമിത്തിരീ...
ഇലയും തടയും വച്ചു കഴിച്ചോട്ടേ...

ഭജനം തുടരുമ്പോൾ കണ്ഠനാളത്തിൽ നിൻ
സ്വരഭിക്ഷ നൽകണമേ...
ആ...ആ...ആ...
ഭജനം തുടരുമ്പോൾ കണ്ഠനാളത്തിൽ നിൻ
സ്വരഭിക്ഷ നൽകണമേ...
വരശംഖിൽ നിന്നൊരു ജലബിന്ദു വീണെന്റെ
ഹൃദയം തണുക്കേണമേ...
കെട്ടിയൊരുക്കുമീ ജീവിത യാത്രയിൽ
കലയുടെ ചാരുത പകരേണമേ...
കഷ്ടകാലങ്ങളാം ദാരിക പടയുടെ കഥ കഴിച്ചവനിയെ കാക്കേണമേ
അമ്മേ.........
അമ്മേ.........
സർവ്വമംഗളകാരിണീ ചെട്ടികുളങ്ങരയമ്മേ...
സർവ്വമംഗളകാരിണീ ചെട്ടികുളങ്ങരയമ്മേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts