അസർമുല്ല പൂവേ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Azarmulla Poove (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌ ,രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2013 04:29:05.

അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ
അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
തഞ്ചം നോക്കി വന്നിതാ മാരൻ

മുഹബത്തിൻ പൂവേ മധുമാസരാവേ
കിനാവിന്റെ തേരിൽ പറക്കും ഹബീബി
ഇതാ നിന്റെ തോഴി മതി ലങ്കും ബീബി
മുത്തേ സത്തേ പത്തരമാറ്റേ
തഞ്ചം നോക്കി നിന്നിതാ മാരി

സുബർക്കത്തെ ഹൂറുള്ളിങ്കളിറങ്കിത് ഞങ്ങടെ മങ്കയ്ക്കുണ്ടേ
സുലൈഖാബി സ്വപ്നം കണ്ട യൂസുഫിനഴക് മാരനുണ്ടേ
പൊന്നെന്തിനാ പൊന്നിലു പൊന്നായ മൊഞ്ചത്തിപ്പെണ്ണല്ലേ
മിന്നെന്തിനാ തങ്കം പോലെങ്കും ഖൽബുള്ള മോനല്ലേ
പൊന്നൂഞ്ചലിൽ ആടാൻ വരാം
പൂമഞ്ചലിൽ കൂടാൻ വരാം
ആശിച്ചു കാതോർത്ത കല്യാണ നാള്
(അസർമുല്ലപ്പൂവേ…)

അതൃപ്പത്തിൻ കിസ്സകൾ ചൊല്ലി വന്നൊരു സുന്ദര മാരനെ കണ്ടോ
കതിർകത്ത മുത്തഴകൊത്തൊളി മിന്നിടും സുന്ദരി മങ്കയെ കണ്ടോ
കൂമ്പാരമായ് തേനിമ്പമാരൻ മാരിക്കു മഹറു തരാം
തക്കാരമായ് ആരംഭ ബീവി മാരന്റെ ഖൽബു തരാം
പൊന്നൂഞ്ചലിൽ ആടാൻ വരാം
പൂമഞ്ചലിൽ കൂടാൻ വരാം
മോഹിച്ചു വന്നെത്തി കല്യാണ നാള്

അസർമുല്ലപ്പൂവേ അഴകിൻ നിലാവേ
കിനാവിന്റെ തോണി തുഴഞ്ഞെത്തും ഹൂറി
ഇതാ നിന്റെ തോഴൻ ഒളി ലങ്കും മാരൻ
മുഹബത്തിൻ പൂവേ മധുമാസരാവേ
കിനാവിന്റെ തേരിൽ പറക്കും ഹബീബി
ഇതാ നിന്റെ തോഴി മതി ലങ്കും ബീബി

അഞ്ചും മൊഞ്ചും പുഞ്ചിരി കണ്ട്
തഞ്ചം നോക്കി വന്നിതാ മാരൻ
മുത്തേ സത്തേ പത്തരമാറ്റേ
തഞ്ചം നോക്കി നിന്നിതാ മാരി

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts