എത്താമരക്കൊമ്പത്തെ
ഗ്രാമീണഗാനങ്ങൾ വാല്യം I
Ethamara Kombathe (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.


എത്താമരക്കൊമ്പത്തെ പൂ പറിക്കാന്‍
അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍
ഊടും പാവും അറിഞ്ഞെറിഞ്ഞു ചോട് വച്ചേ
കന്നിക്കാവടിക്ക് നട്ടെല്ല് വളച്ചു വച്ചേ
(എത്താമര )
എത്താമരക്കൊമ്പത്തെ പൂ പറിക്കാന്‍
അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍ …..

കൂനിക്കൂടിയിരിക്കണ കൂട്ടുകാരേ – ഇന്ന്
കൂത്തമ്പല നട കടന്നു ആരാരെത്തുന്നേ (കൂനി )
മാറ്റാരുടെ കാലം കോലം ചാക്യാര്
പുത്തന്‍ കൂട്ടിന്റെ വീരുറഞ്ഞ ചാക്യാര് (മാറ്റാരുടെ )
(എത്താമര )
എത്താമരക്കൊമ്പത്തെ പൂ പറിക്കാന്‍
അക്കരപ്പച്ചയില്‍ കണ്ണെറിയാന്‍


പൊരുളായ പൊരുളൊക്കെ തിരയുന്നോരേ – പാരില്‍
പുതിയൊരു പുലരിക്കു തിരി കൊളുത്തു – മണ്ണിന്‍
അടിയിലെ വേരിന്‍ ചൂര് മണത്തറിയു (പൊരുളായ )
താളവട്ടം മുറുകട്ടെ തറയാകെ ഇലകട്ടെ (താളവട്ടം )
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
(താളവട്ടം )

തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ
തനതിന്തം തനതിന്തം തമ്മില്‍ നമ്മള്‍ അറിയട്ടെ ……….


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts