കൊടികുത്ത് നേർച്ചയ്ക്ക്
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Kodikuthu Nerchaykku (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2013 05:22:54.
കൊടികുത്ത് നേർച്ചയ്ക്ക് പള്ളിയിൽ പോയപ്പോൾ
കൊടിമരച്ചോട്ടിൽ ഞാൻ കണ്ടു
നിന്നെ കൊതിയാലേ ഞാനൊരു ഒളിയമ്പെയ്തപ്പോൾ
മണലിൽ നീ ചിത്രം വരച്ചു നിന്നു
കൊട്ടും കുഴൽ വിളി മേളമുയരുന്ന
ഖൽബാലേ ഞാനതു നോക്കി നിന്നു
കൊടികുത്ത് നേർച്ചയ്ക്ക് പള്ളിയിൽ പോയപ്പോൾ
കൊടിമരച്ചോട്ടിൽ ഞാൻ കണ്ടു
നിന്നെ കൊടിമരച്ചോട്ടിൽ ഞാൻ കണ്ടു

അറിയാത്ത ഭാവത്തിൽ ഞാൻ വന്നടുത്തപ്പോൾ
അലിവാൽ നീ ചക്കരച്ചോറു തന്നു
അനുരാഗകൽക്കണ്ടം ചുണ്ടോടു ചേർത്തപ്പോൾ:
അറിയാതെ അലിഞ്ഞു പോയ് ഞാൻ
തട്ടം തലോടുന്ന അത്തറിൻ പൂങ്കാറ്റിൽ
അരുതാത്ത മോഹങ്ങൾ നെയ്തു കൂട്ടി
അരുതാത്ത മോഹങ്ങൾ നെയ്തു കൂട്ടി
കൊടികുത്ത് നേർച്ചയ്ക്ക് പള്ളിയിൽ പോയപ്പോൾ
കൊടിമരച്ചോട്ടിൽ ഞാൻ കണ്ടു
നിന്നെ കൊടിമരച്ചോട്ടിൽ ഞാൻ കണ്ടു

പനിനീരിൻ മൊഞ്ചുള്ള പാവാടപ്പെണ്ണിനെ
പലനോട്ടം കൊണ്ടു ഞാൻ പാട്ടിലാക്കി
പള്ളിമിനാരത്തിൽ അസർബാങ്ക് പൊങ്ങുമ്പോൾ
വെൺ പിറാവെങ്ങോ മാഞ്ഞു പോയ്
നേർച്ചയ്ക്കു വന്നെത്തും കൂട്ടരിൽ നോവുമായ്
പലനാളായ് നിൻ മുഖം തിരയുന്നു ഞാൻ
പലനാളായ് നിൻ മുഖം തിരയുന്നു ഞാൻ
(കൊടികുത്ത് നേർച്ചയ്ക്ക് …)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts