മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Marikkan Paranjalum Marakkan Parayaruthe (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 12 2013 05:24:09.
മരിക്കാൻ പറഞ്ഞാലും മറക്കാൻ പറയരുതേ
സഖീ മറക്കാൻ പറയരുതേ
ചിരിക്കാൻ മറന്നാലും വെറുക്കാൻ തുടങ്ങരുതേ
സഖീ വെറുക്കാൻ തുടങ്ങരുതേ
നിൻ മുഖം കാണാതെ നിൻ മൊഴി കേൾക്കാതെ
എന്തിനെനിക്കു ജന്മം സഖീ എന്തിനെനിക്കു ജന്മം
(മരിക്കാൻ പറഞ്ഞാലും…)

നിന്നിളം പൂമെയ്യിൽ നിദ്രയിൽ ഞാനെന്നും
പൊന്നോല വിശറിയാവാം
നിൻ ചിരിപ്പളുങ്കിലെ മുത്തുകളെടുത്തു ഞാൻ
സ്വർഗ്ഗമാം കൂടൊരുക്കാം
ഒരു നാളും നീയെന്റെ സ്വന്തമല്ലെങ്കിലും
ഏഴാം ബഹറിലെ ചിപ്പിയാണെങ്കിലും
പ്രാണനെന്നോർത്തിടേണം സഖീ
എന്റേതായ് മാറിടേണം
(മരിക്കാൻ പറഞ്ഞാലും…)

കണ്ണുനീരുപ്പിന്റെ കയ്പേറ്റു വാടാനായ്
എന്തിനീ പൊൻ കിനാക്കൾ
നെഞ്ചിലെ നോവിന്റെ നൊമ്പരമാറ്റിടാൻ
മണ്ണിൽ നീ മാത്രമല്ലോ
ഒരു കുഞ്ഞു കാറ്റിൻ തലോടലായ് എങ്കിലും
ഒരു നുള്ളു സ്നേഹത്തിൻ തുള്ളിയായെങ്കിലും
ഓമലായ് നീ വരുമോ സഖീ ഓർമ്മകൾ നൽകിടുമോ
(മരിക്കാൻ പറഞ്ഞാലും…)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts